Stree 2 Running Successfully In Theatres

രണ്ടാഴ്ചക്കുള്ളിൽ വമ്പൻ കളക്ഷൻ സ്വന്തമാക്കി സ്ത്രീ 2 പ്രദർശനം തുടരുന്നു; മികച്ച പ്രതികരണം എന്ന് അണിയറ പ്രവർത്തകർ..!

Stree 2 Running Successfully In Theatres: ബോക്സ് ഓഫീസിൽ വൻ റെക്കോഡുകൾ നേടി പ്രദർശനം തുടർന്നു കൊണ്ടിരിക്കുന്നു ശ്രദ്ധ കപൂറിന്റെ സ്ത്രീ 2. രണ്ടുദിവസത്തിനുള്ളിൽ തന്നെ വൻ വിജയമാണ് ചിത്രം കൈവരിച്ചത്. ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാകുന്നതിന് മുൻപേ ഇന്ത്യയിൽ 400 കോടി രൂപ കളക്ഷൻ നേടിയതായി റിപ്പോർട്ടുകൾ പറയുന്നു. സാക്നില്‍.കോം റിപ്പോർട്ട് അനുസരിച്ച് ചിത്രം റിലീസ് ചെയ്ത ആദ്യ ആഴ്‌ചയിൽ തന്നെ 291.65 കോടി കളക്ഷന്‍ നേടി. രണ്ടാമത്തെ ആഴ്‌ചയിലും കളക്ഷന്‍ വീണ്ടും വൻതോതിൽ ഉയർന്നു. സ്ത്രീ 2 രണ്ടാമത്തെ ആഴ്ചയിൽ വെള്ളി മുതല്‍ ഞായര്‍ വരെ 17.5 കോടി, 33 കോടിയും, 42.4 കോടിയും എന്നിങ്ങനെ കളക്ഷന്‍ സ്വന്തമാക്കി.

തിങ്കളാഴ്‌ച ചിത്രം ഇന്ത്യന്‍ ബോക്‌സ് ഓഫീസിൽ 17 കോടി നേടി. ഇതോടെ ചിത്രത്തിന്‍റെ ഇന്ത്യയിലെ മാത്രം കളക്ഷന്‍ 401.55 കോടി രൂപയായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വിജയ സന്തോഷം ഇതിനിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. രണ്ടാം ശനിയിലെ വരുമാനത്തിൽ സ്ത്രീ 2 റെക്കോർഡുകൾ തിരുത്തുന്നു. നിങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് നിർമാതാക്കൾ സോഷ്യൽ മീഡിയയിലൂടെ കുറിച്ചത്. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2. സ്ത്രീ, ഭേടിയാ, മുഞ്ജ്യ എന്നിവയാണ് മറ്റു സിനിമകൾ. ശ്രദ്ധ കപൂറിനെ കൂടാതെ രാജ് കുമാർ റാവുവും ചിത്രത്തിൽ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

Stree 2 Running Successfully In Theatres

Stree 2 Running Successfully In Theatres

ഇവരെ കൂടാതെ അപർശക്തി ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനർജി എന്നിവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നുണ്ട്. തമന്നയും അക്ഷയ് കുമാറും വരുൺ ധവാനും അതിഥി വേഷങ്ങളിൽ എത്തുന്നു. ശ്രദ്ധ കപൂറിന്റെ മികച്ച പ്രകടനം ചിത്രത്തിൽ കാണാൻ കഴിയുന്നു. ആഗസ്റ്റ് 15ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തിരുന്നത്. 2024 ൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് സ്ത്രീ 2 ന്റെ വരുമാനം. നാഗ് അശ്വിൻ- പ്രഭാസ് പാൻ ഇന്ത്യൻ ചിത്രം കൽക്കി 2898 ആണ് ഒന്നാം സ്ഥാനത്ത്. 2018ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ചയായാണ് സ്ത്രീ 2 അവതരിപ്പിച്ചിരിക്കുന്നത്. രാജ്‍കുമാര്‍ റാവുവും ശ്രദ്ധ കപൂറായിരുന്നു ഒന്നാം ഭാഗത്തിലേയും പ്രധാന താരങ്ങള്‍. ഇവരെ കൂടാതെ അതുല്‍ ശ്രീവസ്‍തവ, പങ്കജ് ത്രിപതി, അപര്‍ശക്തി ബാനര്‍ജി, അഭിഷേക് ബാനര്‍ജി, ഫ്ലോറ സൈനി, വിജയ് റാസ്, ആകാശ് ദഭാഡെ, അഭിഷേക് സിംഗ് എന്നിവരും ഉണ്ടായിരുന്നു.അന്ന് ചിത്രം ഏകദേശം 180.76 കോടി രൂപ നേടിയിരുന്നു.

സ്ത്രീ എന്ന പേരിലുള്ള ഒരു പിശാച് ചന്ദേരി എന്ന ഗ്രാമത്തിലെ പുരുഷന്മാരെ പിടിച്ചുകൊണ്ടു പോകുന്നതാണ് ചിത്രത്തിന്റെ പ്രധാന ആശയം. എന്നാൽ സ്ത്രീ 2 ൽ സർക്കാട്ട അതായത് തലയില്ലാത്ത ഒരു ഭൂതം ചന്ദേരി ഗ്രാമത്തിലെ സ്ത്രീകളെ പിടിച്ച് കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.ഹൊററും തമാശയും ഇടകലർന്ന് ഒരുക്കിയിരിക്കുന്ന ചിത്രമാണ് സ്ത്രീ 2.സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തർക്കും മികച്ച അഭിപ്രായമാണ് .അമര്‍ കൗശിക്കാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വഹിച്ചിരിക്കുന്നത് ജിഷ്ണു ഭട്ടചാരിയാണ്. സംഗീത നിർവഹിച്ചിരിക്കുന്നത് സച്ചിൻ ജിഗാറാണ്. ദിനേശ് വിജനും ജ്യോതി ദേഷപാണ്ഡ്യും ചേർന്നാണ് നിർമ്മാണം ചെയ്തിരിക്കുന്നത്. നിരെൺ ഭട്ടാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത് സച്ചിൻ ജിഗാറാണ്.

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *