Thumbad Movie Re Releasing Soon

സിനിമ പ്രേമികൾക്കിത് സന്തോഷ വാർത്ത; വെറും 5 കോടിയിൽ ഒരുക്കിയ തുംബാഡ് വീണ്ടും തിയ്യറ്ററുകളിൽ എത്തുന്നു..!

Thumbad Movie Re Releasing Soon: 2018 ൽ പുറത്തിറങ്ങിയ തുമ്പാട് എന്ന ചിത്രം വീണ്ടും റീ റിലീസിങ്ങിന് ഒരുങ്ങുന്നു. ഹോളിവുഡ് ഹൊറർ ചിത്രം തുംബാഡ് ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ആറു വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തീയറ്ററുകളിൽ എത്തുകയാണ്. ആഗസ്റ്റ് 30നാണ് ചിത്രം ആയി റീ റിലീസിങ്ങിനായി തീരുമാനിച്ചിരിക്കുന്നത്. പത്തു വർഷത്തോളം സമയമെടുത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്തിയിരുന്നത് എന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ബോക്സ് ഓഫീസ് വൻ വിജയമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

നിരവധി തരത്തിലുള്ള അവാർഡുകളും ചിത്രം സ്വന്തമാക്കി. ചിത്രത്തിന്റെ ആറാം വാർഷികത്തോടനുബന്ധിച്ചാണ് ചിത്രം വീണ്ടും റീ റിലീസ് ചെയ്യുന്നതായി അണിയറ പ്രവർത്തകർ അറിയിച്ചത്. ഈ വർഷം റിലീസ് ചെയ്യുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. ലൈല മജ്നു റോക്ക് സ്റ്റാർ എന്നിവയാണ് റിലീസിംഗ് ചെയ്ത മറ്റു ചിത്രങ്ങൾ. മഹാരാഷ്ട്രയിലുള്ള തുമ്പാട് എന്ന ഗ്രാമത്തിലെ കഥയാണ് ചിത്രത്തിൽ പറയുന്നത്. വര്‍ഷത്തിൽ ഭൂരിഭാഗം ദിനങ്ങളും മഴപെയ്യുന്ന ഒരു ദേശത്തിന്‍റെ കഥയാണിത്. 1917ൽ ആണ് ഈ കഥയുടെ തുടങ്ങുന്നത്. മൂന്ന് അധ്യായങ്ങളായി നായകന്‍റെ (വിനായക് റാവു) മൂന്ന് കാലഘട്ടങ്ങളാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

 Thumbad Movie Re Releasing Soon

Thumbad Movie Re Releasing Soon

ആ സമയത്തുള്ള ഇന്ത്യയുടെ അവസ്ഥയിൽ തുടങ്ങി സ്വാതന്ത്ര്യം ലഭിക്കുന്നത് വരെയുള്ള കാലഘട്ടത്തിലെ രാഷ്ട്രീയ, സാമൂഹിക അവസ്ഥകളിലൂടേയും ചിത്രം കടന്നു പോകുന്നുണ്ട്. പങ്കജ് കുമാർ ആണ് സിനിമയുടെ ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്നത്. വെറും 5 കോടി രൂപയ്ക്കാണ് ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. 13.57 കോടി രൂപയോളം ബോക്സ് ഓഫീസ് കളക്ഷനായി ഈ ചിത്രത്തിന് നേടിയെടുക്കാൻ കഴിഞ്ഞു. വെനീസ് ഫിലിം ഫെസ്റ്റിവൽ, സ്ക്രീം ഫെസ്റ്റ് ഹൊറര്‍ ഫിലിം ഫെസ്റ്റിവൽ, ഐഎഫ്എഫ്കെ, ബ്രൂക്ലിൻ ഹൊറര്‍ ഫിലിം ഫെസ്റ്റിവൽ തുടങ്ങി നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ 2018 ൽ ചിത്രം പ്രദര്‍ശനം ചെയ്തിട്ടുണ്ട്. നിരവധി അവാർഡുകളും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച ഛായാഗ്രഹണം, മികച്ച ശബ്ദലേഖനം, മികച്ച കലാസംവിധാനം എന്നിവയ്ക്ക് ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ബോളീവുഡ് ഒരു ചിത്രത്തിന്റെ പ്രൊമോഷനായി ചിലവഴിക്കുന്നതിനേക്കാൾ കുറഞ്ഞ ബഡ്ജറ്റിലാണ് തുമ്പാടിന്റെ ചിത്രീകരണം നടത്തിയത്ത്. ഇത് ഇന്ത്യൻ സിനിമ ലോകത്തിന് തന്നെ എക്കാലവും അഭിമാനം നൽകിയ ചിത്രം കൂടിയായി മാറി. മൂന്ന് പ്രാവിശ്യം മുൻ നിര പ്രൊഡക്ഷൻ ഹൗസുകളാൽ തിരിച്ചയക്കപെട്ട സിനിമയായിരുന്നു തുമ്പാട്. സാമ്പത്തിക പ്രധിസന്ധി കാരണം ചിത്രം ഒരു ഘട്ടത്തിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു എന്നും ചിത്രത്തിന്റെ സംവിധായാകൻ ഒരിക്കൽ പറഞ്ഞിരുന്നു. എന്നാൽ അതിനെയെല്ലാം മറി കടന്നുകൊണ്ട് ചിത്രം വലിയ വിജയം കൈവ്വരിച്ചു.

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *