Suraj Venjaramoodu Movie Mura Teaser Out

മുഹമ്മദ് മുസ്തഫ സംവിധാനത്തിൽ ഒരുങ്ങുന്ന മലയാള ചിത്രം മുറയുടെ ടീസർ പുറത്ത് വിട്ടു..!

Suraj Venjaramoodu Movie Mura Teaser Out: മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ മുറയുടെ ടീസർ പുറത്തുവിട്ടു. കപ്പേളയ്ക്കു ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. ചിത്രത്തിന്റെ ടീസർ ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞിരിക്കുന്നു.റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ മൂന്നാം സ്ഥാനം ചിത്രത്തിന്റെ ടീസർ സ്വന്തമാക്കി.ഒരു മില്യണിൽ അധികം ആളുകളാണ് ഇപ്പോൾ ടീസർ കണ്ടു കഴിഞ്ഞിരിക്കുന്നത്.

സുരാജ് വെഞ്ഞാറമൂട്, ഹ്രിദ്ധു ഹാറൂൺ, മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യദു കൃഷ്ണാ, വിഘ്‌നേശ്വർ സുരേഷ്, കൃഷ് ഹസ്സൻ, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് മുറ. കപ്പളയ്ക്ക് കിട്ടിയ അതേ സ്വീകരണം മുറയ്ക്കും കിട്ടുമെന്ന് പ്രതീക്ഷയിലാണ് സംവിധായകൻ മുഹമ്മദ് മുസ്തഫ.

Suraj Venjaramoodu Movie Mura Teaser Out

Suraj Venjaramoodu Movie Mura Teaser Out

കാന്‍ ഫിലിം ഫെസ്റ്റിവലിൽ അംഗീകാരം നേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ബ്രിന്ദാ മാസ്റ്റർ ഒരുക്കിയ തഗ്സ്, സന്തോഷ് ശിവൻ സംവിധാനം ചെയ്ത മുംബൈക്കർ, ആമസോൺ പ്രൈമിൽ ഹിറ്റായ ക്രാഷ് കോഴ്സ് സീരീസ് എന്നിവയിലെ മികച്ച പ്രകടനങ്ങൾക്കു ശേഷം മലയാളി കൂടിയായ ഹൃദു ഹറൂൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മുറ.മുറയുടെ രചന നിർവഹിക്കുന്നത് ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ്. എച്ച്ആർ പിക്‌ചേഴ്‌സും റിയ ഷിബുവും ചേർന്നാണ് മുറ നിർമ്മിക്കുന്നത്.

ഫാസിൽ നാസൻ ഛായാഗ്രഹകനായ ചിത്രത്തിന്റെ എഡിറ്റിം​ഗ് നിർവഹിക്കുന്നത് ചമൻ ചാക്കോയാണ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ റോണി സക്കറിയ, സംഗീത സംവിധാനം ക്രിസ്റ്റി ജോബി, കലാസംവിധാനം ശ്രീനു കല്ലേലിൽ, മേക്കപ്പ് റോണെക്സ് സേവ്യർ, വസ്ത്രാലങ്കാരം നിസാർ റഹ്മത്ത്, ആക്ഷൻ പി.സി. സ്റ്റൻഡ്‌സ്, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ. ചിത്രത്തിന്റെ റിലീസിംഗോ ട്രെയിലറോ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല.

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *