Prathibha Tutorial Trailer Out Now

സുധീഷും പ്രധാന വേഷത്തിൽ; പ്രതിഭാ ട്യൂട്ടോറിയൽസ് ട്രെയിലർ പുറത്തിറക്കി… ഇത് പൊളിക്കുമെന്ന് സിനിമ പ്രേമികൾ..!

Prathibha Tutorial Trailer Out Now: അഭിലാഷ് രാഘവന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രതിഭ ട്യൂട്ടോറിയല്‍സ്. അനാമിക മൂവിസിന്റെ ബാനറില്‍ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ സെക്കന്റ്‌ ലുക്ക്‌ പോസ്റ്ററും ട്രെയിലറും പുറത്തിറങ്ങി. ഒരു കാലത്ത് നന്നായി പ്രവര്‍ത്തിച്ചിരുന്ന ഒരു പാരലല്‍ കോളജ് വീണ്ടും തുടങ്ങുന്നതും അതുമായി തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

സെപ്റ്റംബർ 6 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സുധീഷ്,നിർമൽ പാലാഴി, ജോണി ആന്റണി, അൽത്താഫ് സലിം, ജാഫർ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണൻ, ശിവജി ഗുരുവായൂർ, എൽദോ രാജു ആരതി നായർ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങിയവർ പ്രധാന വേഷങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളും അഭിനയിക്കുന്നു. മലയാള സിനിമയിലെ കോമഡി താരങ്ങൾ എല്ലാം ഒന്നിക്കുന്നതിനാലും ഏറെ പ്രതീക്ഷയാണ് ചിത്രം നൽകുന്നത്.

Prathibha Tutorial Trailer Out Now
Prathibha Tutorial Trailer Out Now

ഒരു കോമഡി എന്റർടൈൻ ആയാകും ചിത്രം പ്രേഷകരിലേക്ക് എത്തുക. സുധീഷ്, നിർമൽ പാലാഴി, ജോണി ആന്റണി,അൽത്താഫ് സലിം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഒരുകാലത്ത് നാട്ടിന്പുറങ്ങളില്‍ സജീവമായിരുന്ന ട്യൂട്ടോറിയൽ കോളേജുകളുടെ പരിസരങ്ങളും, അവിടുത്തെ വിദ്യാര്‍ത്ഥികളും, നടത്തിപ്പുകാരുടെ പ്രയാസങ്ങളും, പ്രണയങ്ങളും എല്ലാം ഈ സിനിമയിൽ ഉൾപ്പെടുന്നു. ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത് ഗുഡ് ഡേ മൂവീസ് ആണ്.

റെജിൻ കെ കെ ആണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്. ഹരി നാരായണൻ, മനു രഞ്ജിത്ത് ഹരിത ബാബു എന്നിവരാണ് ഗാനങ്ങൾ നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒരു കോമഡി ഗണത്തിൽ ആയിരിക്കും ഉൾപ്പെടുന്നത് എന്ന് ടീസർ വ്യക്തമാക്കുന്നു. നിരവധി പേർ ആശംസകളുമായി ഇതിനോടകം എത്തിയിരിക്കുന്നു. വളരെ കാലത്തിന് ശേഷം മലയാള സിനമക്ക് കിട്ടുന്ന ഏറ്റവും നല്ല ഒരു നർമ പ്രാധാന്യം ഉള്ള ചിരമാകട്ടെ എന്ന കമന്റുകളും ടീസറിന് താഴെ കാണാം.

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *