Chithini Movie Releasing Soon

പേടിക്കാൻ തയ്യാറായിക്കോളൂ; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തും..!

Chithini Movie Releasing Soon: ഈസ്റ്റ്കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്തിനി സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്തംബർ 27 വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം നേരത്തെ റിലീസിങ്ങിനായി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവയ്ക്കുകയായിരുന്നു. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്തിനി ഒരുക്കിയിരിക്കുന്നത്. ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ചിത്തിനി. കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം കെ വി അനിൽ കഥ ഒരുക്കുന്ന ചിത്രമാണ് ചിത്തിനി.

ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂഡിലുള്ള ചിത്തിനി ശബ്ദവിന്യാസം കൊണ്ടും അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ കൊണ്ടും നിങ്ങളെ വിസ്മയിപ്പിക്കും എന്നുറപ്പാണെന്നും തീർച്ചയായും തീയറ്ററിൽ തന്നെ കണ്ട് അനുഭവിച്ചറിയേണ്ട സിനിമ എല്ലാവരും ആദ്യ ദിവസങ്ങളിൽ തന്നെ ചിത്രം കാണണമെന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സംവിധായകന്‍ ഈസ്റ്റ്കോസ്റ്റ് വിജയന്‍ പറഞ്ഞു. അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതു മുഖങ്ങളായ ആരതി നായർ, ബംഗാളി താരം എനാക്ഷി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോണി ആന്റണി, ജോയ് മാത്യു, സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ, പ്രമോദ് വെളിയനാട്, രാജേഷ് ശർമ്മ, ഉണ്ണിരാജ, അനൂപ് ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു, ശിവ ദാമോദർ, വികാസ്, പൗളി വത്സൻ, അമ്പിളി അംബാലി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Chithini Movie Releasing Soon

Chithini Movie Releasing Soon

സിനിമയിലെ ജോയ് മാത്യുവിന്‍റെ ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ചിത്രത്തിലെ ശൈല നന്ദിനി വീഡിയോ ഗാനം പുറത്തിറക്കിയിരുന്നു. വർഷങ്ങൾക്ക് ശേഷം ചെറു തുരുത്തിയിലെ കേരള കലാമണ്ഡലം ഒരു സിനിമയുടെ നൃത്ത ചിത്രീകരണത്തിന് വേദിയായായി എന്ന പ്രത്യേകതയും ഈ ഗാന രംഗത്തിനുണ്ട്. കളരി ചുവടുകൾ നൃത്ത രംഗത്തിൻ്റെ ഹൈലൈറ്റ് ആണ്. നൃത്തസംവിധാനം കല മാസ്റ്റർ ആണ് നിർവഹിച്ചിരിക്കുന്നത്. നിമിഷനേരങ്ങൾ കൊണ്ട് തന്നെ ഈ ഗാനവും ഗാന രംഗങ്ങളും പ്രേക്ഷകർ ഏറ്റെടുത്തു. നാല് പാട്ടുകളാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ്മ, സുരേഷ് എന്നിവരാണ് ഗാനത്തിനായി വരികൾ തിട്ടപ്പെടുത്തിയിരിക്കുന്നത്.

രഞ്ജിൻ രാജ് സംഗീത സംവിധാനം നിർവ്വഹിക്കുന്നുത്.സത്യ പ്രകാശ്, ഹരി ശങ്കർ, കപിൽ കപിലൻ, സന മൊയ്തുട്ടി എന്നിവരാണ് ഗായകർ. ഈ ചിത്രത്തിലെ ഒരു ഫോക്ക് സോംഗിനായി വയനാട്ടിലെ നാടൻ പാട്ട് കലാകാരന്മാരും ഭാഗമായിട്ടുണ്ട്. ഛായാഗ്രഹണം-രതീഷ് റാം,എഡിറ്റിംഗ് -ജോൺകുട്ടി, മേക്കപ്പ് -രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം -ധന്യ ബാലകൃഷ്ണൻ, കലാസംവിധാനം -സുജിത്ത് രാഘവ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജശേഖരൻ. കോറിയോഗ്രാഫി -കല മാസ്റ്റർ, സംഘട്ടനം- രാജശേഖരൻ, ജി മാസ്റ്റർ, വി എഫ് എക്സ് -നിധിൻ റാം സുധാകർ, സൗണ്ട് ഡിസൈൻ -സച്ചിൻ സുധാകരൻ, സൗണ്ട് മിക്സിംഗ് -വിപിൻ നായർ, പ്രൊഡക്ഷൻ കൺട്രോളർ -രാജേഷ് തിലകം, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് -ഷിബു പന്തലക്കോട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -സുഭാഷ് ഇളമ്പൽ, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് -അനൂപ് ശിവസേവൻ, അസിം കോട്ടൂർ, സജു പൊറ്റയിൽ കട, അനൂപ്, പോസ്റ്റർ ഡിസൈനർ -കോളിൻസ് ലിയോഫിൽ, കാലിഗ്രാഫി -കെ പി മുരളീധരൻ, സ്റ്റിൽസ് -അജി മസ്കറ്റ്, പി ആർ ഓ -എ എസ് ദിനേശ്.

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *