Dhyan Sreenivasan ‘Secret’ movie OTT Release: തിരക്കഥാകൃത്തായ എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘സീക്രെട്’ ഒടിടി സ്ട്രീമിങ് ആരംഭിച്ചു. 2024 ജൂലൈയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം, വലിയ ഇടവേളക്ക് ശേഷം ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമായിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അപർണ ദാസ്, രഞ്ജിത്ത് തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
സിബിഐ സീരീസ്, സൈന്യം, ധ്രുവം, ഇരുപതാം നൂറ്റാണ്ട്, ബാബ കല്ല്യാണി തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച തിരക്കഥാകൃത്തായ എസ്എൻ സ്വാമി ആദ്യമായി സംവിധാനം ചെയ്ത ചിത്രം എന്ന നിലക്ക്, വലിയ പ്രതീക്ഷയാണ് മലയാള സിനിമ പ്രേമികൾ ‘സീക്രെട്’-ൽ വെച്ച് പുലർത്തിയത്. എന്നാൽ, തിയേറ്ററുകളിൽ നിർഭാഗ്യവശാൽ സിനിമ വലിയ വിജയമായി മാറിയില്ല. അതേസമയം, ഒടിടി പ്ലാറ്റ്ഫോമിലൂടെ കൂടുതൽ പ്രേക്ഷകരിലേക്ക് ചിത്രം എത്തുമ്പോൾ
‘സീക്രെട്’-ന് സ്വീകാര്യത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. SunNXT-യിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. രാജേന്ദ്ര പ്രസാദ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, മണിക്കുട്ടൻ, രഞ്ജി പണിക്കർ, ജേക്കബ് ഗ്രിഗറി, ആർദ്ര മോഹൻ, കലേഷ് രാമാനന്ദ്, രാഹുൽ ലക്ഷ്മൺ തുടങ്ങി നിരവധി അഭിനേതാക്കൾ എത്തുന്നുണ്ട്. ജെയ്ക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ,
എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ബസോദ് ടി ബാബുരാജ് ആണ്. മിഥുൻ എന്ന ചെറുപ്പക്കാരന്റെ വിവാഹത്തെക്കുറിച്ച് ഒരു ജ്യോതിഷി ചില പ്രവചനങ്ങൾ നടത്തുന്നതോടെ, അദ്ദേഹത്തിന്റെ ജീവിതം മാറുന്നു. മിഥുൻ ഈ സാഹചര്യത്തെ എങ്ങനെ മറികടക്കുന്നു എന്നതാണ് ചിത്രത്തിന്റെ കാതൽ. ഒരു മിസ്റ്ററി ത്രില്ലർ ചിത്രമായ ‘സീക്രെട്’, ശകുനങ്ങളുടെ ശാസ്ത്രം അഥവാ നിമിത ശാസ്ത്രം, മാനസിക സംഘർഷങ്ങൾ, സൗഹൃദങ്ങളുടെ ശക്തി എന്നിവ പര്യവേക്ഷണം ചെയ്യുന്ന ഒരു ആവേശകരമായ സ്റ്റോറി ആണ് പറഞ്ഞിരിക്കുന്നത്.
Read More: മറിമായം ടീമിന്റെ കോമഡി ചിത്രം ‘പഞ്ചായത്ത് ജെട്ടി’ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചു