Madraskaaran movie day 4 box office collection

ഷെയിൻ നിഗം ചിത്രം ‘മദ്രാസ്ക്കാരൻ’ ബോക്സ് ഓഫീസ് കളക്ഷൻ

Madraskaaran movie day 4 box office collection: ഷെയിൻ നിഗം തമിഴിൽ അരങ്ങേറ്റം കുറിച്ച ‘മദ്രാസ്ക്കാരൻ’ ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വാലി മോഹൻദാസ് സംവിധാനം ചെയ്ത ‘മദ്രാസ്ക്കാരൻ’, ഒരു ആക്ഷൻ ചിത്രമാണ്. അതേസമയം, മുഴുനീള ആക്ഷൻ ചിത്രം എന്നതിലുപരി ഫാമിലി, ഇമോഷൻ എന്നിവർക്ക് പ്രാധാന്യം നൽകുന്നതാണ് ഈ ചിത്രം. വാലി മോഹൻദാസ് തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. എന്നാൽ, ബോക്സ് ഓഫീസിൽ 

പ്രതീക്ഷിച്ച കളക്ഷൻ നേടാൻ ചിത്രത്തിന് സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പൊങ്കൽ പ്രമാണിച്ച് ജനുവരി 10-ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘മദ്രാസ്ക്കാരൻ’, ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഏകദേശം ഒരു കോടി രൂപ മാത്രമാണ് കളക്ട് ചെയ്തിരിക്കുന്നത്. ഫൈനൗ റിപ്പോർട്ട് ചെയ്തത് പ്രകാരം, ഏകദേശം 25 ലക്ഷം രൂപ ആദ്യദിനം കളക്ട് ചെയ്ത ചിത്രം, രണ്ടാം ദിനം 20 ലക്ഷം രൂപയോളം നേടി. തുടർന്ന് ഞായറാഴ്ചയും, തിങ്കളാഴ്ചയും  

ഈ ശരാശരി കളക്ഷൻ തന്നെ തുടരുകയായിരുന്നു. ഇതോടെ നാല് ദിനം കഴിയുമ്പോൾ, ഏകദേശം ഒരു കോടി രൂപയോളം മാത്രമാണ് ‘മദ്രാസ്ക്കാരൻ’ കളക്റ്റ് ചെയ്തിരിക്കുന്നത്. രാം ചരണിന്റെ ‘ഗെയിം ചേഞ്ചർ’ ഉൾപ്പെടെയുള്ള സിനിമകൾ മത്സരത്തിന് എത്തിയതും ‘മദ്രാസ്ക്കാരൻ’ന്റെ കളക്ഷൻ കുറയാൻ കാരണമായി. എന്നാൽ, പ്രേക്ഷകരിൽ നിന്ന് ഭേദപ്പെട്ട അഭിപ്രായം ലഭിക്കുന്ന ചിത്രം വരും ദിവസങ്ങളിൽ കളക്ഷൻ വർദ്ധിപ്പിക്കും എന്ന് പ്രതീക്ഷിക്കാം. 

എസ് ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബി ജഗദീഷ് നിർമിച്ച ചിത്രത്തിൽ, ഷെയിൻ നിഗത്തിനൊപ്പം കലൈയരസൻ, നിഹാരിക, ഐശ്വര്യ ദത്ത, പാണ്ഡ്യരാജൻ, ഗീതാ കൈലാസം തുടങ്ങിയവരെല്ലാം വേഷമിട്ടിട്ടുണ്ട്. പ്രസന്ന എസ് കുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് വസന്തകുമാർ ആണ്. സാം സി എസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. 

Read More: ബേസിൽ ജോസഫ്-സൗബിൻ ഷാഹിർ ചിത്രം ‘പ്രാവിൻകൂട് ഷാപ്പ്’ റിലീസ്

Madraskaaran teaser

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *