Dileep movie Prince and Family release update

ദിലീപിന്റെ കരിയറിലെ 150-ാം സിനിമ, ‘പ്രിൻസ് ആൻഡ് ഫാമിലി’ റിലീസ് പ്രഖ്യാപിച്ചു

Dileep movie ‘Prince and Family’ release update: ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ റിലീസ് പ്രഖ്യാപിച്ചു. ജനപ്രിയ നായകന്റെ 150-ാം ചിത്രം എന്ന വിശേഷണമുള്ള ‘പ്രിൻസ് ആൻഡ് ഫാമിലി’-യുടെ ഒരു തീം വീഡിയോ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്ത ഈ ഫാമിലി ചിത്രം, മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിച്ചിരിക്കുന്നത്. 

ശാരിസ് മുഹമ്മദ് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സിദ്ദിഖ്, ബിന്ദു പണിക്കർ, ധ്യാൻ ശ്രീനിവാസൻ, ജോണി ആന്റണി, മഞ്ജു പിള്ള, അശ്വിൻ ജോസ്, വിനോദ് തട്ടിൽ തുടങ്ങി നിരവധി പ്രമുഖ അഭിനേതാക്കൾ അണിനിരക്കുന്നു. 2025 ഏപ്രിൽ മാസത്തിൽ വിഷു റിലീസ് ആയി ആകും ‘പ്രിൻസ് ആൻഡ് ഫാമിലി’ തിയേറ്ററിൽ എത്തുക. സനൽ ദേവ് ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഔദ്യോഗിക തീം വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. 

‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ. കൂടാതെ വീഡിയോയുടെ അവസാനം, പ്രിൻസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദിലീപിന്റെ ഒരു ഇമോഷണൽ ഡയലോഗ് കൂടി ചേർത്തിരിക്കുന്നു. ഇത് സിനിമയുടെ ഫാമിലി ഇമോഷൻ സ്റ്റോറി പ്രേക്ഷകരെ ടച്ച് ചെയ്യിപ്പിക്കുന്നു. രനദിവ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സാഗർ ദാസ് ആണ്. അഖിൽരാജ് ചിറയിൽ ആണ് ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ.

ദിലീപിന്റെ കരിയറിലെ 150-ാമത്തെ സിനിമയാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. മാത്രമല്ല 2025-ലെ അദ്ദേഹത്തിന്റെ ആദ്യ റിലീസ് കൂടി ആകും ‘പ്രിൻസ് ആൻഡ് ഫാമിലി’. ഏറ്റവും ഒടുവിൽ ‘പവി കെയർടേക്കർ’ ആണ് ദിലീപിന്റെതായി തീയേറ്ററുകളിൽ എത്തിയ ചിത്രം. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന അരങ്ങേറ്റക്കാരനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ‘ഭഭബ’ ഉൾപ്പെടെ നിരവധി സിനിമകൾ ദിലീപിന്റെതായി ഈ വർഷം റിലീസിന് വരാൻ തയ്യാറെടുക്കുന്നു. 

Read More: Jackie Chan’s New Thriller The Shadow’s Edge Wraps Filming in Macau

Watch Dileep movie ‘Prince and Family’ theme video

Leave a Comment

Your email address will not be published. Required fields are marked *