Dhyan Sreenivasan movies OTT streaming

ധ്യാൻ ശ്രീനിവാസൻ നായകനായ രണ്ട് സിനിമകൾ, ഒടിടി സ്ട്രീമിങ്

Dhyan Sreenivasan movies OTT streaming: ധ്യാൻ ശ്രീനിവാസൻ നായകനായ രണ്ട് മലയാള സിനിമകൾ അടുത്തിടെയായി ഒടിടി സ്ട്രീമിങ് ആരംഭിച്ചു. തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടാതെ പോയ സിനിമകൾ, ഒടിടി സ്ട്രീമിങ് ആരംഭിച്ചതോടെ ശ്രദ്ധിക്കപ്പെടുകയും മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്യുന്നു. രണ്ട് വ്യത്യസ്ത ജോണറുകളിൽ ഉള്ള സിനിമകളാണ് ഇപ്പോൾ ധ്യാൻ ശ്രീനിവാസന്റേതായി ഒടിടി പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ഈ സിനിമകളുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം 

Advertisement

ധ്യാൻ ശ്രീനിവാസൻ, സഞ്ജു ശിവറാം, റോണി ഡേവിഡ് രാജ്, കലാഭവൻ ഷാജോൺ, ദേവകി രാജേന്ദ്രൻ, അലക്സാണ്ടർ പ്രശാന്ത് തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമായ ‘പാർട്ണേഴ്സ്’, ഒടിടി സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ മികച്ച പ്രതികരണം ആണ് പ്രേക്ഷകരിൽ നിന്ന് നേടുന്നത്. ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം, 1989-ൽ നടന്ന ഒരു യഥാർത്ഥ സംഭവവുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. 

Advertisement

ജനുവരി 31 മുതൽ സൈന പ്ലേയിൽ സ്ട്രീമിങ് ആരംഭിച്ച ‘പാർട്ണേഴ്സ്’ ഇപ്പോൾ സിനിമ നിരൂപകർക്കിടയിൽ ചർച്ചയാകുന്നു. അതേസമയം, എൻവി മനോജ് സംവിധാനം ചെയ്ത മ്യൂസിക്കൽ റൊമാന്റിക് കോമഡി ചിത്രമായ ‘ഓശാന’, ഒടിടി സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ നിരവധി പ്രേക്ഷകരിലേക്ക് എത്തി. 2024 നവംബർ ഒന്നിന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ലെങ്കിലും, ജനുവരിയിൽ മനോരമ മാക്സ് സ്ട്രീമിങ് ആരംഭിച്ചതോടെ സിനിമ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുകയായിരുന്നു. 

Advertisement

ധ്യാൻ ശ്രീനിവാസൻ ക്രിസ്ത്യൻ പുരോഹിതന്റെ വേഷത്തിൽ എത്തിയ ചിത്രത്തിൽ, അൽത്താഫ് സലീം, ബാലാജി ജയരാജൻ, വർഷ വിശ്വനാഥ്, ഗൗരി ഗോപൻ, ബോബൻ സാമുവൽ, സ്മിനു സിജോ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജിതിൻ ജോസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർട്ടിൻ ജോസഫ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്. 

Read More: ദുൽഖർ സൽമാൻ്റെ ‘കാന്ത’: ചരിത്രത്തിലും വികാരത്തിലും വേരൂന്നിയ സിനിമ

Leave a Comment

Your email address will not be published. Required fields are marked *