ഹേമ കമ്മിറ്റി പോലെ തമിഴിലും: സംഘടനയെ പിന്തുണച്ച് ഐശ്വര്യ രാജേഷ്

aiswarya rajesh speaks about tamil film: മലയാള സിനിമ മേഖലയിൽ ഹേമ കമ്മറ്റി പോലെ തമിഴ്ലും അത്തരത്തിൽ ഒന്ന് രൂപീകരിക്കുന്നതിനെ പിന്തുണച്ച് ഐശ്വര്യ രാജേഷ്.ചിത്രീകരണമുള്ള സമയങ്ങളിൽ സ്ത്രീകൾക്ക് പലപ്പോഴും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും ബുദ്ധിമുട്ടാറുണ്ടെന്നും ഇത്തരം പ്രശ്നങ്ങൾ പരിഹിരിക്കേണ്ടതുണ്ടെന്നും ഐശ്വര്യ പറഞ്ഞു.തനിക്ക് ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല.എന്ന് കരുതി ഇൻഡസ്ട്രിയിൽ ഇങ്ങനെ ഒന്നും നടക്കുന്നില്ല എന്നല്ല എന്നും താരം പറഞ്ഞു.

Advertisement

മലയാള സിനിമയിൽ ഹേമ കമ്മിറ്റി എന്നതുപോലെ തമിഴിലും സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നത്തെക്കുറിച്ച് പഠിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.നടി രോഹിണിയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ഇതിന്റെ പ്രതികരണവുമായാണ് ഐശ്വര്യ ലക്ഷ്മി രംഗത്തെത്തിയത്. ഒരു നടിയെന്ന നിലയിൽ എന്റെ അഭിപ്രായത്തിൽ ആദ്യം പരിഹരിക്കപ്പെടേണ്ട പ്രശ്നം ഔട്ട്ഡോർ ചിത്രീകരണസമയത്ത് സ്ത്രീകൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യമൊരുക്കുക എന്നതാണ്. ഒരു നായികയെന്ന നിലയിൽ എനിക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ വാനിറ്റി വാൻ ലഭിച്ചേക്കും.

Advertisement

എന്നാൽ കാരക്റ്റർ റോളുകൾ ചെയ്യുന്ന മറ്റ് സ്ത്രീകൾ എന്തുചെയ്യും. അവർ നന്നായി കഷ്ടപ്പെടും. ഒരുപാട് ദിവസങ്ങൾ നീളുന്ന ഔട്ട്ഡോർ ചിത്രീകരണമാണെങ്കിൽ അവർ കൂടുതൽ കഷ്ടത്തിലാകും. ഈ പ്രശ്നം പരിഹരിക്കാൻ ഇൻഡസ്ട്രി വേണ്ടത് ചെയ്യുമെന്നാണ് കരുതുന്നത്. ഇന്നും താരം പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾ എനിക്ക് നേരിടേണ്ടിവന്നിട്ടില്ല. ഇങ്ങനെയൊന്നും ഭാവിയിൽ സംഭവിക്കില്ലെന്നാണ് പ്രതീക്ഷ. ഞാൻ അനുഭവിച്ചിട്ടില്ല എന്നതുകൊണ്ട് അത്തരം സംഭവങ്ങൾ നടക്കുന്നില്ലെന്ന് അർത്ഥമില്ല. സഹായത്തിനോ പരിഹാരത്തിനോ പോകുന്ന സ്ത്രീകൾക്ക് ഒന്നും ലഭിക്കുന്നില്ലെങ്കിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്നതിൽ അർത്ഥമില്ല. പരാതിക്കാർക്ക് ആവശ്യമായ സഹായം നൽകുക എന്നത് അതീവ ​ഗൗരവമായ കാര്യമാണ്.

Advertisement
aiswarya rajesh speaks about tamil film

പരാതി പറഞ്ഞതിൻ്റെ പേരിൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങളോ തൊഴിലോ നഷ്‌ടപ്പെടരുത്. അവരെ സംരക്ഷിക്കേണ്ടതുണ്ട്. ആരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവർ ശിക്ഷിക്കപ്പെടണം എന്നും ഐശ്വര്യ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.തമിഴ് തെലുങ്ക് മലയാളം ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിലെ സിനിമകളിൽ ഐശ്വര്യ രാജേഷ് അഭിനയിച്ചിട്ടുണ്ട്.ടൊവിനോ തോമസ് നായകനായ ARM ആണ് ഐശ്വര്യ രാജേഷ് അവസാനം അഭിനയിച്ച ചിത്രം. ചിത്രം ബോക്സ് ഓഫീസുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുന്നു. ജിതിൻലാൽ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ചോതി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ arm ൽ അവതരിപ്പിക്കുന്നത്.വലയം, സുഴൽ-സീസൺ 2 എന്നീ വെബ്സീരീസുകൾ ഐശ്വര്യ രാജേഷിന്റെ പുതിയ പ്രോജക്ടുകൾ.

Leave a Comment

Your email address will not be published. Required fields are marked *