Ajith New Movie Release Postponed

സ്റ്റൈൽ മന്നനോട് ഏറ്റുമുട്ടാൻ വയ്യ; അജിത്ത് നായകനാക്കുന്ന വിടാമുയർച്ചിയുടെ റിലീസിംഗ് മാറ്റിവെച്ചു..!

Ajith New Movie Release Postponed: അജിത്ത് കുമാർ നായകനാകുന്ന തമിഴ് ചിത്രമാണ് വിടാമുയർച്ചി. ചിത്രത്തിനായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ. പ്രേക്ഷകർക്ക് സങ്കടകരമായി ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവെച്ചിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രം ആദ്യം ദീപാവലി റിലീസ് ആയിട്ടാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രം നവംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം ഒരുക്കുന്നത്. ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടും ഷൂട്ടിങ്ങിന് നിരവധി തടസ്സങ്ങൾ നേരിട്ടിരുന്നു. ചിത്രീകരണത്തിനിടെ ചിത്രത്തിന്റെ ഭാഗമായ ഒരാള്‍ മരിക്കുകയും ചെയ്‌തു.

Advertisement

കലാസംവിധായകൻ മിലനാണ് ഹൃദയാഘാതത്താല്‍ മ രി ച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അജിത്തിനും നിരവധി പരിക്കുകൾ സംഭവിച്ചിരുന്നു. പരുക്കേറ്റ അജിത്ത് ഇന്ത്യയിലേക്ക് തിരിച്ചു വരികയും ചെയ്‍തു. പിന്നീട് ആരോഗ്യം ഭേദമായി വീണ്ടും സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒടുവില്‍ അജിത്തിന്റെ വിഡാമുയര്‍ച്ചി സിനിമയുടെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. അസർബയ്ജാനിൽ നിന്നുള്ള സിനിമയുടെ ചിത്രീകരണ ദൃശ്യങ്ങൾ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. അജിത്തിനൊപ്പം തൃഷയാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളുടെ ഒരു റൊമാന്റിക് നിമിഷം സൂചിപ്പിക്കുന്ന പോസ്റ്ററും നേരത്തെ പുറത്തു വിട്ടിരുന്നു.

Advertisement
Ajith New Movie Release Postponed

Ajith New Movie Release Postponed

9 വർഷങ്ങൾക്ക് ശേഷം തൃഷയും അജിത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകത കൂടി വിടാമുയർച്ചിക്ക് ഉണ്ട്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത എന്നെ അറിന്താൽ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. അർജുൻ സർജ ആരവ് റെജീന കസാൻഡ്രാ നിഖിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളിൽ ചിത്രത്തിൽ എത്തുന്നു. ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സൺ ടിവിയും ഓ ടി ടി അവകാശം നെറ്റ്ഫ്ലിക്സും ഇതിനോടകം സ്വന്തമാക്കി. അനിരുദ്ധ രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. ഈ ചിത്രത്തിന് ക്യാമറ ഒരുക്കിയിരിക്കുന്നത് ഓംപ്രകാശ്, എഡിറ്റിംഗ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്ത് എന്നിവരാണ്. കലാസംവിധാനം – മിലൻ, സംഘട്ടന സംവിധാനം- സുപ്രീം സുന്ദർ, വസ്ത്രാലങ്കാരം – അനു വർദ്ധൻ, വിഎഫ്എക്സ്- ഹരിഹരസുധൻ, സ്റ്റിൽസ്- ആനന്ദ് കുമാർ, പിആർഒ ശബരി.

Advertisement

അജിത്ത് നായകൻ വേഷത്തിൽ എത്തിയ അവസാനത്തെ ചിത്രം തുനിവ്‌ ആയിരുന്നു.എ ച്ച് വിനോദ് ആണ് ഈ ചിത്രത്തിന്റെ സംവിധാനം ചെയ്തത്. മഞ്ജുവാര്യർ ആയിരുന്നു ചിത്രത്തിലെ നായിക. അറ്റ്‍ലിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. കൂടാതെ സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നുള്ള വാർത്തകളും പുറത്ത് വരുന്നു. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്. രജനികാന്തിനെ നായകനാക്കി ഒരുങ്ങുന്ന വേട്ടയ്യനും ലൈക്ക തന്നെയാണ് നിർമ്മിക്കുന്നത്. ഒക്ടോബർ 10 നാണ് വേട്ടയ്യൻ തീയറ്ററുകളിൽ എത്തുന്നത്. ഇരു സിനിമകളുടടെയും റിലീസിന് ഒരു മാസത്തെ ഇടവേള വേണമെന്ന നിർമ്മാതാക്കളുടെ തീരുമാനത്തെ തുടർന്നാണ് വിടാമുയർച്ചിയുടെ റിലീസ് നീട്ടിയത് എന്ന് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു. നവംബർ പകുതിയോടെയായിരിക്കും സിനിമ തിയേറ്ററുകളിലെത്തുക എന്നാണ് സൂചന.

Leave a Comment

Your email address will not be published. Required fields are marked *