Arattannan Bazooka movie salary reveal: മമ്മൂട്ടി നായകനായ ആക്ഷൻ ത്രില്ലർ ചിത്രം ബസൂക്ക ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം നടത്തുകയാണ്. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രം, മലയാള സിനിമ പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നു. ഒരു ഗെയിം ത്രില്ലർ അനുഭവത്തിൽ വിഷ്വൽ ട്രീറ്റ് ആണ് പ്രേക്ഷകർക്കായി ബസൂക്ക ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ,
ബാബു ആന്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ, ജഗദീഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. ബിസിനസ്മാനും എത്തിക്കൽ ഹാക്കറുമായ ആന്റണി ജോൺ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചപ്പോൾ, എസിപി ബെഞ്ചമിൻ ജോഷുവ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ഗൗതം വാസുദേവ് മേനോൻ അവതരിപ്പിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ പോലീസ് വേഷത്തിൽ എത്തിയ ചിത്രത്തിൽ, സോഷ്യൽ മീഡിയയിലെ ജനപ്രിയ കഥാപാത്രമായ ആറാട്ടണ്ണൻ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത് പ്രേക്ഷകർക്ക് സർപ്രൈസ് ആയി. കമിയോ റോളിൽ ആണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ ബസൂക്കയിൽ പ്രത്യക്ഷപ്പെട്ടത്.
ഇപ്പോൾ, സിനിമ റിലീസ് ആയ ശേഷം തന്റെ ചിത്രീകരണ വേളയിലെ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് വർക്കി. സിനിമയിൽ ഒരു സീനിൽ മാത്രമാണ് അഭിനയിച്ചത് എന്നും, എന്നാൽ ആ സീൻ സിനിമയിൽ ഉണ്ടാകും എന്ന് താൻ പ്രതീക്ഷിച്ചില്ല എന്നും സന്തോഷ് അഭിപ്രായപ്പെട്ടു. അതേസമയം സിനിമയിൽ തന്റെ സീൻ ഉൾപ്പെടുത്തിയ അണിയറ പ്രവർത്തകർക്ക് അദ്ദേഹം നന്ദി പറയുകയും ചെയ്തു. അതോടൊപ്പം, ബസൂക്കയിൽ അഭിനയിച്ചതിന് താൻ ശമ്പളം ഒന്നും തന്നെ കൈപ്പറ്റിയില്ല എന്നും സന്തോഷ് വെളിപ്പെടുത്തി.
സിനിമയിൽ അഭിനയിക്കാൻ എത്തിയെങ്കിലും, ഒരു സീനിൽ അഭിനയിച്ച ശേഷം താൻ ലൊക്കേഷൻ വിടുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ശമ്പളം ഒന്നും തന്നെ കൈപ്പറ്റാതെ ഫ്രീയായി ആണ് സിനിമയിൽ അഭിനയിച്ചത് എന്ന് അദ്ദേഹം തുറന്നു പറഞ്ഞു. എന്നാൽ, ബസൂക്ക തിയേറ്ററിൽ എത്തിയ വേളയിൽ തന്നെ സ്ക്രീനിൽ കാണിച്ച നിമിഷം ആരാധകർ ഒന്നാകെ കയ്യടിച്ചു എന്ന് സന്തോഷ് പറയുന്നു. ആരാധകർ അദ്ദേഹത്തെ സ്വീകരിച്ചത് അദ്ദേഹത്തിന് സന്തോഷം നൽകുന്നു.
Read More: Sikandar vs. L2: Empuraan – A Thrilling Box Office Battle Unfolds
Arattannan Bazooka movie
Mammootty’s Action Thriller: Bazooka, directed by debutant Dino Dennis, is an action-packed game thriller that offers a unique visual experience for Malayalam cinema audiences. Mammootty plays the lead role of Antony John, a businessman and ethical hacker.
Star-Studded Cast and Surprises: The film features a prominent cast including Gautham Vasudev Menon, Babu Antony, Shine Tom Chacko, Neeta Pillai, and Jagadish. A surprise cameo by social media personality Santhosh Varkey as Arattannan received enthusiastic applause from the audience.
Santhosh Varkey’s Experience: Santhosh revealed that he acted in only one scene and didn’t expect it to be included in the final cut. He expressed gratitude to the filmmakers for featuring his scene and shared that he did the role without taking any payment, feeling rewarded by the audience’s warm reception.