Asif Ali Movie Thalavan Will Be OTT Soon

സിനിമ പ്രേമികൾക്കിതാ ഒരു സന്തോഷ വാർത്ത; ആസിഫലിയും ബിജുമേനോനും ഒന്നിച്ച തലവൻ ഓ ടി ടി റിലീസിംഗിനായി ഒരുങ്ങുന്നു…!

Asif Ali Movie Thalavan Will Be OTT Soon: ആസിഫലിയും ബിജുമേനോനും പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന തലവൻ എന്ന ചിത്രം ഓ ടി ടി റിലീസിംഗിനായി ഒരുങ്ങുന്നു. ഓണത്തിന് ആയിരിക്കും ചിത്രത്തിന്റെ ഓ ടി ടി റിലീസിംഗ്. സെപ്റ്റംബർ 10ന് സോണി എൽ ഐ വിയിലാണ് ചിത്രത്തിന്റെ പ്രദർശനം ഉണ്ടാവുക. മികച്ച അഭിപ്രായമാണ് തീയറ്ററുകളിൽ തലവൻ സിനിമയ്ക്ക് ഉണ്ടായിരുന്നത്. മെയ് 24നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തുവന്നിരുന്നു. 75 ദിവസങ്ങള്‍ കൊണ്ട് 47 കോടിയോളം രൂപയുടെ ടോട്ടല്‍ ബിസിനസ് ഈ ചിത്രം നേടിയെടുത്തിരുന്നു.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിലാണ് പ്രേക്ഷകർക്ക് മുന്നിൽ തലവൻ എന്ന ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മുൻ ഡിവൈഎസ്പിയുടെ കഥ പറച്ചിലിലൂടെയാണ് സിനിമയുടെ തുടക്കത്തിലും ഒടുക്കത്തിലും കാണാൻ കഴിയുന്നത്. ചിത്രത്തിൽ ഉടനീളം ഉള്ള ട്വിസ്റ്റുകളാൽ പ്രേക്ഷകരെ ചിത്രം ഏറെ ആകാംക്ഷ ഭരിതരാക്കുന്നു. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ ചിത്രം ഒരിക്കലും ഒരു നിരാശ ഉണ്ടാക്കുകയില്ല. ക്രൈമിന്റെ പശ്ചാത്തലവും അന്വേഷണത്തിന്റെ ആരംഭവും അവതരിപ്പിക്കുന്നതാണ് ആദ്യ പകുതി.

Asif Ali Movie Thalavan Will Be OTT Soon
Asif Ali Movie Thalavan Will Be OTT Soon

കോംപ്ലക്സായ കുറ്റകൃത്യത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമമാണ് രണ്ടാം പകുതിയിൽ നടക്കുന്നത്. സെക്കൻഡ് ഹാഫ് മികച്ച അഭിപ്രായമാണ് പ്രേക്ഷകർ പങ്കുവെച്ചിരുന്നത്. ചിത്രത്തിൽ ജാഫർ ഇടുക്കിയുടെ കഥാപാത്രവും പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെടുന്നു.അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് തുടങ്ങിയ വലിയ താരനിരകളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.കമൽ ഹാസൻ ഉൾപ്പെടെയുള്ള നിരവധി താരങ്ങളുടെ അഭിനന്ദനങ്ങളും ആശംസകളും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. അതിഗംഭീര എഡിറ്റിംഗ് ആണ് ചിത്രത്തിൽ ചെയ്തിരിക്കുന്നത്. സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റിങ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലം സംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു ത്രില്ലിംഗ് മൂഡ് പശ്ചാത്തല സംഗീതം സിനിമയിൽ കൊണ്ടുവരുന്നു. ദീപക് ദേവാണ് സംഗീതം ചെയ്തിരിക്കുന്നത്. ശരൺ വേലായുധന്റെ ഛായാഗ്രഹണവും സിനിമയെ ഏറെ മികവുറ്റതാക്കുന്നു. സി ജിസ് ജോയ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൺഡേ ഹോളിഡേയ്സ്, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ച ജിസ് ജോയ് ആണ് തലവൻ ചിത്രത്തിന്റെ സംവിധാനവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഡയലോഗും ചെയ്തിരിക്കുന്നത് ജിസ് ജോയ് ആണ്. ചിത്രത്തിന്റെ സ്ക്രിപ്റ്റിംഗ് ചെയ്തിരിക്കുന്നത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവർ ചേർന്നാണ്. ആർട്ട് വർക്ക് ചെയ്തിരിക്കുന്നത് അജയ് മങ്കാട് ആണ്.സൗണ്ട് സിസ്റ്റം കൈകാര്യം ചെയ്തിരിക്കുന്നത് രംഗനാഥൻ രവി ആണ്.