Katha Innuvare Movie Teaser Out Now

മേതിൽ ദേവിക അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു; ബിജു മേനോനാണ് ചിത്രത്തിൽ നായകൻ..!

Katha Innuvare Movie Teaser Out Now: ബിജു മേനോനെ കേന്ദ്ര കഥാപാത്രം ആക്കി വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആണ് ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. നൃത്ത ലോകത്ത് ഏറെ ശ്രദ്ധ നേടിയ മേതിൽ ദേവികയും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നുണ്ട്. മേതിൽ ദേവിക ആദ്യമായി അഭിനയരംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് ഇത്. നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Advertisement

മേപ്പടിയാൻ എന്ന സിനിമയ്ക്ക് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത് എന്ന പ്രത്യേകത കൂടി കഥ ഇന്നുവരെ എന്ന ചിത്രത്തിന് ഉണ്ട്. ഓണം റിലീസിംഗ് ആയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സെപ്റ്റംബർ 20ന് പ്രദർശനത്തിനെത്തും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു പ്രണയ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത് എന്നും പറയുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് കഥ ഇന്നുവരെ നിർമിക്കുന്നത്. കഴിഞ്ഞ വർഷം ചിത്രത്തിന്റെ ഷൂട്ടിംഗും പോസ്റ്റ് പ്രൊഡക്ഷനും പൂർത്തിയാക്കിയതായുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു.

Advertisement
Katha Innuvare Movie Teaser Out Now

Katha Innuvare Movie Teaser Out Now

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, എഡിറ്റിങ് – ഷമീർ മുഹമ്മദ്, സംഗീതം – അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ – റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ – സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, പ്രോജക്ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് – കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ – ടോണി ബാബു, സ്റ്റിൽസ് – അമൽ ജെയിംസ്, ഡിസൈൻസ് – ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് – 10ജി മീഡിയ, പി ആർ ഒ – എ എസ് ദിനേശ്, ആതിര ദിൽജിത്. 1991-ൽ റിലീസായ ഈഗിൾ എന്ന ചിത്രത്തിലൂടെയാണ് ബിജുമേനോൻ അഭിനയരംഗത്തേക്ക് പ്രവേശനം ചെയ്യുന്നത്. 1994-ൽ റിലീസായ പുത്രൻ എന്ന സിനിമയിലാണ് ഒരു നായകൻ എന്ന നിലയിൽ വേഷമിടുന്നത്. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ഹാസ്യ കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷകശ്രദ്ധ ബിജുമേനോൻ പിടിച്ചു പറ്റി. സീനിയേഴ്സ്, ഓർഡിനറി വെള്ളിമൂങ്ങ അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ഏറെ ശ്രദ്ധ നേടി.

Advertisement

വരാനിരിക്കുന്ന ശിവകാർത്തികേയൻ എആർ മുരുഗദോസ് ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിലാണ് ബിജു മേനോൻ അടുത്തതായി അഭിനയിക്കുന്നത് എന്ന വിവരവും പുറത്തുവന്നിരുന്നു. നിർമാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ആണ് ഇക്കാര്യം ഔദ്യോ​ഗികമായി നേരത്തെ അറിയിച്ചിരുന്നത്. ചിത്രത്തിലേക്ക് ബിജു മേനോനെ സ്വാ​ഗതം ചെയ്തുകൊണ്ടുള്ള വിഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നുള്ള ഒരു ​ഗംഭീര അഭിനേതാവ് തങ്ങൾക്കൊപ്പം ചേർന്നിരിക്കുന്നു എന്നാണ് വീഡിയോക്കൊപ്പം അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്ന കുറിപ്പ്. 14 വർഷങ്ങൾക്കു ശേഷമാണ് ബിജു മേനോൻ തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നത്. 2005-ൽ ഷാഫിയുടെ സംവിധാനത്തിൽ ഇറങ്ങിയ മജാ ആണ് ബിജുമേനോന്റെ തമിഴിലെ ആദ്യത്തെ ചിത്രം. അതിനുശേഷം 2010 പുറത്തിറങ്ങിയ പോർക്കളത്തിലാണ് താരം അഭിനയിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *