Kishkindha Kandam Movie Releasing On Spetember 12

ജഗദീഷ് സുമദത്തൻ, അശോകൻ ശിവദാസൻ; കിഷ്കിന്ധാ കാണ്ഡം സെപ്റ്റംബർ 12ന് തിയറ്ററുകളിൽ എത്തും..!

Kishkindha Kandam Movie Releasing On Spetember 12: ആസിഫ് അലിയെ നായകനാക്കി കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് കിഷ്‌കിന്ധാ കാണ്ഡം. ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സെപ്റ്റംബർ 12ന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വലിയ സ്വീകരണമാണ് ലഭിച്ചത്.

ഓണം ചിത്രങ്ങളിൽ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം കൂടിയാണ് കിഷ്‌കിന്ധാ കാണ്ഡം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ബാഹുൽ രമേഷ് ആണ്. അപർണ്ണ ബാലമുരളി ആണ് ചിത്രത്തിൽ നായിക വേഷം ചെയ്യുന്നത്. ആസിഫ് അലിയും അപർണ ബാലമുരളിയും കൂടാതെ വിജയരാഘവൻ, ജഗദീഷ്, അശോകൻ, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്.

Kishkindha Kandam Movie Releasing On Spetember 12
Kishkindha Kandam Movie Releasing On Spetember 12

ചിത്രത്തിൽ അശോകന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇത് പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ച് പറ്റിയിരുന്നു.ശിവദാസന്‍ എന്ന കഥാപാത്രമായാണ് അശോകന്‍ ചിത്രത്തില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ജഗദീഷിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു . ചിത്രത്തില്‍ സുമദത്തന്‍ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിക്കുന്നത്. ജഗദീഷിന്റെയും അശോകന്റെയും ക്യാരക്ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു.

ആസിഫ് അലി ചിത്രം ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രസംയോജനം: സൂരജ് ഇ എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: ഗുഡ്‌വിൽ എൻറർറ്റൈൻമെൻറ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈൻ: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷൻ കൺട്രോളർ: രാജേഷ് മേനോൻ, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഓഡിയോഗ്രഫി: രെൻജു രാജ് മാത്യു, ഡിജിറ്റൽ മാർക്കറ്റിംഗ്: പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ്), പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *