Latest Malayalam Movie Shooting Finished

എം സി ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന മീശ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു; റിലീസ് വൈകാതെ..!

Latest Malayalam Movie Shooting Finished: വികൃതി എന്ന മലയാള ചിത്രത്തിലൂടെ ഏറെ പ്രസിദ്ധി നേടിയ എംസി ജോസഫ് സംവിധാനം ചെയ്യുന്ന മീശ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി.സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എംസി ജോസഫ് തന്നെയാണ്. ഫോർട്ട് കൊച്ചി, ചെറായി, മുനമ്പം, വാഗമൺ ഭാഗങ്ങളിലായി ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

തമിഴ് താരം കതിർ ഷൈൻ ടോം ചാക്കോ ഹക്കീം ഷാ സുധി കോപ്പാ ശ്രീകാന്ത് മുരളി ജിയോ ബേബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലായി എത്തുന്നത്. കതിർ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഇത്. പരിയേരും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് കതിർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുക്കുന്നത്.

Latest Malayalam Movie Shooting Finished

Latest Malayalam Movie Shooting Finished

ആണുങ്ങളുടെ ഈഗോ ചർച്ച ചെയ്യുന്ന സിനിമയാണ് മീശ എന്നാണ് സംവിധായകൻ ചിത്രത്തിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.ചിത്രത്തെക്കുറിച്ച് എംസി ജോസഫ് പറയുന്നത് ഇങ്ങനെ- “കഥയും കഥാപാത്രവും കതിരിന് ഇഷ്ടമായി. മലയാള സിനിമയിൽ അഭിനയിക്കാനായതിന്റെ എക്സൈറ്റ്മെന്റും ഉണ്ട്. വികൃതിയിൽ സുരാജിന്റെയും സൗബിന്റെയും മത്സര പ്രകടനമാണ് കാണാനായതെങ്കിൽ മീശയിൽ ഇവർ മൂന്നു പേരുമാണ് മാറ്റുരയ്ക്കാൻ പോകുന്നത്.

ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജൻ നിർവ്വഹിക്കുന്നു. സംഗീതം- സൂരജ് എസ് കുറുപ്പ്,എഡിറ്റിംഗ്-മനോജ്, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി. മേനോൻ, ലൈൻ പ്രൊഡ്യൂസർ സണ്ണി തഴുത്തല, കലാസംവിധാനം- മഹേഷ്,മേക്കപ്പ്-ജിതേഷ് പൊയ്യ, കോസ്റ്റ്യൂംസ്-സമീറ സനീഷ്,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം, ഡിസൈൻ-തോട്ട് സ്റ്റേഷൻ,പി ആർ ഒ-എ എസ് ദിനേശ്.

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *