Malayalam films release of 2025 January first week

ഈ വർഷത്തെ ആദ്യ മലയാള സിനിമ !! 2025 ആദ്യ വാരം തിയേറ്റർ റിലീസുകൾ

Malayalam films release of 2025 January first week: കഴിഞ്ഞ വർഷം മലയാള സിനിമ പ്രേമികളെ സംബന്ധിച്ചിടത്തോളം വളരെ ആവേശകരമായിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങൾ ആണ് പ്രേക്ഷകരിലേക്ക് എത്തിയത്. സമാനമായി 2025-ലും ധാരാളം മലയാളം സിനിമകൾ പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ്. ഈ പുതുവർഷത്തിലെ ആദ്യ മലയാള സിനിമ റിലീസ് ജനുവരി 2 വ്യാഴാഴ്ചയാണ്. ടോവിനോ തോമസ്, തൃഷ കൃഷ്ണൻ, വിനയ് റായ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ച്

Advertisement

അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം ‘ഐഡന്റിറ്റി’ ജനുവരി 2-ന് തീയറ്ററുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. രാഗം മൂവീസ്, കോൺഫിഡന്റ് ഗ്രൂപ്പ് എന്നിവയുടെ ബാനറിൽ രാജു മല്ലിയത്, റോയ് സിജെ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസ് ആണ് വിതരണം ചെയ്യുന്നത്. ജയ്ക്സ് ബിജോയ് സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ, ഛായാഗ്രഹണം കൈകാര്യം ചെയ്തിരിക്കുന്നത് അഖിൽ ജോർജ് ആണ്. ചാമൻ ചാക്കോ ആണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്. ഈ സിനിമക്ക് പുറമേ, 

Advertisement

6 മലയാള സിനിമകൾ കൂടി ജനുവരി മാസത്തിലെ ആദ്യ വാരം പ്രേക്ഷകരിലേക്ക് എത്തുന്നു. അൽത്താഫ് സലിം പ്രധാന വേഷത്തിൽ എത്തുന്ന, ഷമീം മൊയ്തീൻ സംവിധാനം ചെയ്ത ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’, അരിസ്റ്റോ സുരേഷ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്ന ജോബി വയലുങ്കൽ സംവിധാനം ചെയ്ത ‘മിസ്റ്റർ ബംഗാളി’ എന്നീ സിനിമകൾ ജനുവരി 3 വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തും. ധ്യാൻ ശ്രീനിവാസൻ, ദിവ്യ പിള്ള തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിൽ എത്തുന്ന, അരുൺ ശിവവിലാസം സംവിധാനം നിർവഹിച്ച ‘ഐഡി: ദി ഫേക്ക്’ എന്ന ചിത്രവും വെള്ളിയാഴ്ച പ്രദർശനത്തിന് എത്തും. 

Advertisement

ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഡയാന ഹമീദ് എന്നിവരെ പ്രധാന വേഷങ്ങളിൽ അവതരിപ്പിച്ച് സുഗീഷ്, ഹരി നാരായണൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ‘ഒരുമ്പെട്ടവൻ’ എന്ന സിനിമയും ജനുവരി 3-ന് പ്രേക്ഷകരിലേക്ക് എത്തും. കൂടാതെ, അജയകുമാർ ബാബു സംവിധാനം നിർവഹിച്ച ‘ദേശക്കാരൻ’, അനിൽ കുഞ്ഞപ്പൻ സംവിധാനം നിർവഹിച്ച ‘ദി മലബാർ ടെയ്ൽസ്’ എന്നീ സിനിമകളും ഈ വാരം മലയാള സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തും. 

Leave a Comment

Your email address will not be published. Required fields are marked *