Mamitha Baiju Joined With ARM Team

അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ മമിത ബൈജു ഒരു പ്രധാന ഭാഗമാകുന്നു; ആകാംഷയോടെ ആരാധകർ..!

Mamitha Baiju Joined With ARM Team: ടോവിനോ തോമസിനെ നായകനാക്കി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. നിമിഷനേരം കൊണ്ട് ട്രെയിലർ യുട്യൂബിൽ ട്രെന്റിങ്ങിൽ ഒന്നാമതായിമാറി. പതിനാല് മണിക്കൂറിൽ 1.7 മില്യണിലധികം കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചത്. ചിത്രത്തിനെ കുറിച്ചുള്ള ഓരോ വാർത്തകൾക്കും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. അത്തരത്തിൽ ചിത്രത്തെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൽ മമിത ബൈജുവും ഒരു ഭാഗമാകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

എന്നാൽ താരത്തെ സ്ക്രീനിൽ കാണാൻ സാധിക്കില്ല. ഡബ്ബിങ് ആർട്ടിസ്റ്റായാണ് താരം സിനിമയുടെ ഭാഗമാകുന്നത്. ആറു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനാണ് മമിത ശബ്ദം നൽകുന്നത്. തെന്നിന്ത്യൻ നടി കൃതി ഷെട്ടിക്ക് ആണ് ചിത്രത്തിൽ മമിത ബൈജു ശബ്ദം നൽകുന്നത്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് മറ്റു നായിക വേഷങ്ങളിൽ എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഹരീഷ് പേരടി, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുണ്ട്. ചിത്രത്തിൽ വില്ലനായി എത്തുന്നത് തമിഴ് നടൻ സത്യരാജ് ആണ്. മലയാളത്തിന് പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും അജയന്റെ രണ്ടാം മോഷണം റിലീസിങ്ങിനായി ഒരുങ്ങുന്നുണ്ട്. ഓണം റിലീസുകളിൽ വലിയ കളക്ഷൻ അജയന്റെ രണ്ടാം മോഷണം നേടിയെടുക്കും എന്ന പ്രതീക്ഷ ഏറെയാണ്. ടീസറിന്റെ വിഷ്വൽസ് അതിഗംഭീരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

Mamitha Baiju Joined With ARM Team
Mamitha Baiju Joined With ARM Team

2 ഡി യിലും 3 ഡിയിലുമായാണ് ചിത്രം പ്രേഷകരിലേക്ക് എത്തുന്നത് . മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. മണിയൻ, കുഞ്ഞി കേളു, അജയൻ എന്നി മൂന്ന് കഥാപാത്രങ്ങളിലൂടെയുള്ള കാലഘട്ടങ്ങളെ ആണ് ടോവിനോ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് ടീസർ ഇറങ്ങിയപ്പോൾ തന്നെ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരുന്നത്. കാലത്തിന് മറയ്ക്കാൻ കഴിയാത്ത ചിയോത്തിക്കാവിൻ്റെ നിഗൂഢതയുടെ ചുരുളഴിക്കാൻ അജയൻ ഈ ഓണത്തിന് എത്തുന്നു. എന്ന കുറിപ്പോടെയാണ് റിലീസിങ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വീട്ടിരുന്നത്. ഓണം റിലീസുകളിൽ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രം കൂടിയാണ് അജയന്റെ രണ്ടാം മോഷണം. വിവിധ തരത്തിലുള്ള സംഘട്ടന രംഗങ്ങളും ചിത്രത്തിൽ ടോവിനോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിനുവേണ്ടി ആയോധനകലകൾ ടോവിനോ ആഭ്യസിച്ചിരുന്നു എന്ന വാർത്തകളും പുറത്തു വന്നിരുന്നു.

കളരിക്കും ഏറെ പ്രാധാന്യം നൽകി കൊണ്ടാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കണ്ണൂർ, കാസർഗോഡ്, മംഗലാപുരം തുടങ്ങി വിവിധ സ്ഥലങ്ങളിലായി ആണ് ചിത്രത്തിന്റെ ഷൂട്ടിങ് സംഘടിപ്പിച്ചിരുന്നത്. ബിഗ് ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം തന്നെയാണ് രണ്ടാം മോഷണം. ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയത് ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് പേരുകേട്ട ഹോംബാലെ ഫിലിംസ് ആണ്. ചിത്രത്തിന്റെ ലൊക്കേഷൻ കാഴ്ചകൾ ടോവിനോ തന്റെ സോഷ്യൽ മീഡിയയിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. 2017 ൽ തങ്ങളെ ഏറെ ആവേശ ഭരിതരാക്കിയ കഥയായിരുന്നു അജയന്റെ രണ്ടാം മോഷണം എന്നാൽ ചിത്രത്തിന്റെ പൂർത്തികരണത്തിന് ഏറെ കാലത്തമാസം നേരിട്ടു എന്ന കുറിപ്പും ടോവിനോ പങ്കു വെച്ചിരുന്നു. മിന്നൽ മുരളി, ബ്ലോക്ക്ബസ്റ്റർ ഡ്രാമ 2018 എന്നിവയിലൂടെ കൂടുതൽ പ്രേക്ഷകരെ നേടിയതിന് ശേഷം ടോവിനോ തോമസിൻ്റെ ആദ്യ പാൻ-ഇന്ത്യൻ ചിത്രമാണിത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ജിതിൻ ലാൽ ആണ്.

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *