Manjummel Boys Will Be In Television Soon

മഞ്ഞുമ്മൽ ബോയ്സ് ടെലിവിഷൻ പ്രദർശനതിന് ഒരുങ്ങുന്നു; ഇതുവരെ ചിത്രം എത്ര കളക്ഷൻ നേടിയെന്നു അറിയണ്ടേ..?

Manjummel Boys Will Be In Television Soon: തീയറ്ററുകളിൽ മികച്ച വിജയം കാഴ്ചവച്ച ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ചിത്രം ഇപ്പോൾ ടെലിവിഷൻ പ്രദർശനത്തിനായും ഒരുങ്ങിയിരിക്കുകയാണ്. ഏഷ്യാനെറ്റിലൂടെയാണ് ചിത്രം ടെലിവിഷൻ പ്രദർശനം തുടങ്ങുന്നത്. ആഗോളതലത്തില്‍ 241 കോടി രൂപയിലധികം മഞ്ഞുമ്മൽ ബോയ്സ് നേടിയെടുത്തിട്ടുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സ് ആഗോളതലത്തില്‍ 200 കോടിയില്‍ അധികം നേടി മലയാളക്കരയെ ഒന്നാകെ ഞെട്ടിച്ചു. ആദ്യമായാണ് മലയാളത്തില്‍ നിന്ന് 200 കോടി ക്ലബുണ്ടായതും. യഥാർഥ ദൃശ്യങ്ങളും വിഷ്വൽ എഫക്ടും സംയോജിപ്പിച്ചൊരുക്കിയ ഗംഭീര അനുഭവമാണ് സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത്.

ചിദംബരം ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് കണക്കുകളും ലഭിക്കാൻ പോകുന്നത് വലിയ ഒരു കളക്ഷനാണ് എന്ന് നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. ആ സൂചനകളെല്ലാം ശരി വയ്ക്കുന്നതായിരുന്നു ചിദംബരത്തിന്റെ ചിത്രത്തിന്റെ മുന്നേറ്റം എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായി. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ഒരുകൂട്ടം സുഹൃത്തുക്കൾ ഒരുമിച്ചുള്ള യാത്രയും യാത്രയിലെ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Manjummel Boys Will Be In Television Soon

Manjummel Boys Will Be In Television Soon

2006 സെപ്റ്റംബർ 2. അന്നാണ് സംഘം കൊടൈക്കനാലിലേക്കു യാത്ര തിരിച്ചത്. 10 പേർക്കു കയറാവുന്ന വാഹനത്തിൽ 11 പേർ. സിജു ഡേവിഡിനെയും സുഭാഷിനെയും കൂടാതെ അഭിലാഷ്, സുധീഷ്, സിജു, സുജിത്ത്, ജിൻസൻ, കൃഷ്ണകുമാർ, പ്രസാദ്, സിക്‌സൺ, അനിൽ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. പിറ്റേന്നായിരുന്നു ഗുണ കേവ് സന്ദർശനം. കമൽഹാസന്റെ ‘ഗുണ’ എന്ന സിനിമയിലെ രംഗങ്ങൾ അവിടെ ചിത്രീകരിച്ചതോടെയാണ് ഇതിനു ഗുണ കേവ് എന്ന പേരു വീണത്. അതിനുമുൻപ് ഡെവിൾസ് കിച്ചൻ എന്നായിരുന്നു പറഞ്ഞിരുന്നത്. അപകടങ്ങൾ ഒളിപ്പിച്ചുവച്ച സാത്താന്റെ അടുക്കള. കൂട്ടത്തിൽ ഉണ്ടായിരുന്ന സുഭാഷ് ഗുണകേവിൽ വീഴുന്നു. തുടർന്ന് സുഹൃത്തുക്കൾ സുഭാഷിനെ രക്ഷിക്കുന്ന രംഗങ്ങളാണ് ചിത്രത്തിൽ. സൗഹൃദത്തിന് ഏറെ പ്രാധാന്യം നൽകിയ ചിത്രം ഒരു യഥാർത്ഥ സുഹൃത്തുക്കളെ തന്നെയാണ് പ്രതിനിധീകരിക്കുന്നത്.

ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചരിക്കുന്നത് സുഷിൻ ശ്യാമാണ്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഏറെ ഹിറ്റ് ആയിരുന്നു. സിനിമയെ അഭിനന്ദിച്ചുകൊണ്ട് സിനിമാലോകത്ത് നിന്ന് നിരവധി ആളുകളും രംഗത്ത് വന്നിരുന്നു. സിനിമ തീർച്ചയായും ഒരു ഓസ്കർ പുരസ്കാരം അർഹിക്കുന്നുണ്ടെന്നാണ് സംവിധായകൻ അൽഫോൺസ് അന്ന് പ്രതികരിച്ചിരുന്നത്. മഞ്ഞുമ്മൽ ബോയ്സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിലുള്ള വിശ്വാസം തന്നെ തനിക്ക് നഷ്ടപ്പെടുമെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. മഞ്ഞുമ്മൽ ബോയ്സ് കേരളത്തിൽ മാത്രമല്ല വമ്പൻ ഹിറ്റ് ആയത്. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മികച്ച വിജയമാണ് മഞ്ഞുമ്മൽ ബോയ്സ് കാഴ്ചവച്ചത്. ഓടിടി യിലും മികച്ച വിജയമാണ് മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കിയത്.

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *