Paleri Manikyam Re releasing Soon

പാലേരി മാണിക്യം വീണ്ടും 4 k മികവുകളോടെ തിയേറ്ററുകളിൽ എത്തുന്നു; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു..!!

Paleri Manikyam Re releasing Soon: അടുത്തിടെയായി നിരവധി പഴയ ചിത്രങ്ങളെല്ലാം റീ റിലീസിംങ്ങായി ഒരുങ്ങിയിരുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. കാലം ഇത്രയും കഴിഞ്ഞിട്ടും എല്ലാം ഒന്നിനൊന്നു മെച്ചത്തോടെ വൻ വിജയങ്ങളായി മാറുന്നു. തീയറ്ററുകളിൽ ആരാധകർ അവരുടെ ഇഷ്ട താരങ്ങളുടെ പഴയ ചിത്രത്തിന്റെ റീ റിലീസിംഗ് ആഘോഷമാക്കി. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഇതാ മമ്മൂട്ടി ചിത്രവും റീ റിലീസിംഗിനായി ഒരുങ്ങുകയാണ്. മലയാള സിനിമയ്ക്ക് എക്കാലത്തും മികച്ച സംഭാവനകൾ നൽകിയ താരമാണ് മമ്മൂട്ടി. മലയാളികളുടെ സ്വന്തം മമ്മൂക്ക. കാല വ്യത്യാസം ഇല്ലാതെ എക്കാലത്തും മികച്ച പ്രകടനമാണ് മമ്മൂക്ക കാഴ്ച വെക്കുന്നത്. ഏതു കാലഘട്ടത്തിലെ അഭിനയവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ മമ്മൂക്കയ്ക്ക് സാധിക്കുന്നു. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് തുടക്കം കുറിക്കുന്നത്.

അവിടുന്ന് ഇങ്ങോട്ട് ഇതുവരെയുള്ള ഏത് ചിത്രം എടുത്തു നോക്കിയാലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ മമ്മൂട്ടിക്ക് സാധിച്ചിട്ടുണ്ട്. തലമുറകൾ വ്യത്യാസമില്ലാതെ ഏതു കാലഘട്ടത്തിലെ ആളുകളുടെയും സ്വന്തം മമ്മൂക്കയായി മലയാളി മനസ്സിൽ ഇന്നും മമ്മൂട്ടി ഇടം പിടിക്കുന്നു. മമ്മൂട്ടി ത്രിബിൾ റോളിൽ എത്തിയ പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ചിത്രമാണ് റീ റിലീസിംഗിനായി ഒരുങ്ങുന്നത്. 2009 ലാണ് ഈ ചിത്രം റിലീസ് ചെയ്തത്. അന്ന് വലിയൊരു വിജയം തന്നെ ചിത്രം സ്വന്തമാക്കിയിരുന്നു. ഹരിദാസ്, മുരിക്കിന്‍കുന്നത്ത് അഹമ്മദ് ഹാജി, ഖാലിദ് അഹമ്മദ് എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. മികച്ച പ്രകടനമാണ് ചിത്രത്തിൽ മമ്മൂട്ടി കാഴ്ച വെച്ചത്. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന ടി പി രാജീവന്‍റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം രൂപീകരിച്ചിരുന്നത്.

Paleri Manikyam Re releasing Soon

Paleri Manikyam Re releasing Soon

കാലം ഇത്ര കഴിഞ്ഞിട്ടും പാലേരി മാണിക്യവും മമ്മുട്ടിയുടെ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്നു. ചിത്രത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഏറെ ശ്രദ്ധ നേടിയിരുന്നു. മൂന്നാം തവണയാണ് പാലേരി മാണിക്യം റീ റിലീസിംഗ് ആയി ഒരുങ്ങുന്നത് .2009 ൽ നിരവധി അവാർഡുകൾ സ്വന്തമാക്കി സിനിമ വൻ വിജയമായപ്പോൾ വീണ്ടും അന്ന് സിനിമ റീ റിലീസിംഗ് ചെയ്തിരുന്നു. രഞ്ജിത്ത് ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരുന്നത്. വലിയ തരത്തിലുള്ള വിജയവും ചിത്രത്തിന് അന്ന് ലഭിച്ചിരുന്നു. 2009-ൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പാലേരി മാണിക്യത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അവാർഡ് ശ്വേതാ മേനോനും ലഭിച്ചു. മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

മൈഥിലി, ശ്രീനിവാസൻ, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരും ചിത്രത്തിൽ മികച്ച അഭിനയമാണ് കാഴ്ചവച്ചത്. 4 കെ മികവോടെ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലറും അടുത്തിടെ പുറത്തിറക്കിയിരുന്നു. ട്രെയിലറിനെ നിമിഷനേരങ്ങൾ കൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഏറ്റവും പുതിയ സാങ്കേതി വിദ്യകൾ ഉപയോഗപ്പെടുത്തി കൊണ്ടാണ് ചിത്രം പ്രദർശനത്തിനായി ഒരുങ്ങുന്നത്. മഹാ സുബൈറും എ വി അനൂപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2009 ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ചിത്രം വർഷങ്ങൾക്കിപ്പുറം റീ റിലീസിംഗ് ആയി ഒരുങ്ങുമ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് പ്രതീക്ഷ തന്നെയാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള, സംഗീതം ശരത്, ബിജിബാൽ, കഥ ടി പി രാജീവൻ.

Advertisement
Advertisement

Leave a Comment

Your email address will not be published. Required fields are marked *