Kamal Movie Swapnakoodu OTT platform: ചില മലയാള സിനിമകൾ എത്ര കണ്ടാലും നമുക്ക് മടുപ്പ് തോന്നില്ല, അത്തരത്തിലൊരു സിനിമയാണ് കമൽ സംവിധാനം ചെയ്ത ‘സ്വപ്നക്കൂട്’. 2003 സെപ്റ്റംബറിൽ റിലീസ് ചെയ്ത ചിത്രം, ഒരു റൊമാന്റിക് കോമഡി ജോണറിൽ ഉള്ളതാണ്. പണ്ട് നിരവധി തവണ ടെലിവിഷനിൽ കണ്ട പ്രേക്ഷകർക്ക്, ഇപ്പോൾ ടെലിവിഷനിലെ പരിമിതമായ സംപ്രേഷണം കാരണം ‘സ്വപ്നക്കൂട്’ വീണ്ടും വീണ്ടും കാണാൻ കഴിയാതെ പോകുന്നുണ്ടോ.
ഒടിടിയുടെ ഈ കാലത്ത് ‘സ്വപ്നക്കൂട്’ ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാണോ? അതെ, ലഭ്യമാണ്. ഇക്ബാൽ കുറ്റിപ്പുറം, കമൽ എന്നിവർ ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പി രാജൻ നിർമ്മിച്ച ഈ ചിത്രം ലാൽ റിലീസ് ആണ് ഡിസ്ട്രിബ്യൂട്ട് ചെയ്തത്. മോഹൻ സിത്താര സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ വളരെ മനോഹരമാണ്. ഈ ചിത്രത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം ആണെങ്കിലും,
നമ്മുടെ പ്രദേശത്ത് ഈ പ്ലാറ്റ്ഫോമിൽ ചിത്രം ലഭ്യമല്ല. എന്നാൽ, മനോരമ മാക്സിലൂടെ മലയാളി പ്രേക്ഷകർക്ക് ‘സ്വപ്നക്കൂട്’ കാണാൻ സാധിക്കും. ചിത്രത്തിന്റെ വിശേഷങ്ങളിലേക്ക് വന്നാൽ, പി സുകുമാർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് കെ രാജഗോപാൽ ആണ്. ചിത്രത്തിൽ ജ്യോത്സ്ന, രാജേഷ് വിജയ്, പ്രദീപ് ബാബു എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന “കറുപ്പിനഴക്” എന്ന ഗാനം ഇന്നും പലരുടെയും ഫേവറേറ്റ് പ്ലേലിസ്റ്റുകളിൽ ഒന്നാണ്. അഫ്സൽ, ചിത്ര അയ്യർ എന്നിവർ ചേർന്ന് ആലപിച്ച ‘ഇഷ്ടമല്ലടാ’, വിധു പ്രതാപ് ആലപിച്ച ‘മറക്കാം എല്ലാം’ തുടങ്ങിയ ഗാനങ്ങൾക്ക് പുറമേ
കെജെ യേശുദാസ്, മധു ബാലകൃഷ്ണൻ, സുജാത മോഹൻ, ശ്രീനിവാസ് എന്നിവരും ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കേന്ദ്ര കഥാപാത്രങ്ങൾക്ക് പുറമേ വിജീഷ് വിജയൻ, കൊച്ചിൻ ഹനീഫ, കലാ രഞ്ജിനി തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസ്സിൽ മായാതെ കിടക്കുന്നു. ഈ ചിത്രം വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്ക്, മനോരമ മാകസ് സന്ദർശിക്കാവുന്നതാണ്.
Read More: Ne Zha 2 Becomes First Asian Film in Global Top 20 Box Office