Star Singer contestant Gaayathri Menon’s heartfelt tribute to VS Achuthanandan

വിഎസ് അച്യുതാനന്ദനുമായുള്ള ഓർമ്മകൾ പങ്കുവെച്ച് സ്റ്റാർ സിംഗർ മത്സരാർത്ഥി ഗായത്രി മേനോൻ

Star Singer contestant Gaayathri Menon’s heartfelt tribute to VS Achuthanandan: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നാടെങ്ങും ദുഃഖാചരണം തുടരുകയാണ്. ഈ വേളയിൽ നിരവധി മനുഷ്യർ വിഎസുമായുള്ള തങ്ങളുടെ മറക്കാനാകാത്ത ഓർമ്മകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെക്കുന്നത് തുടരുന്നു. ഇത്തരത്തിൽ സ്റ്റാർ സിംഗർ സീസൺ 10 ഗായികയായ ഗായത്രി തന്റെ കുട്ടിക്കാലത്ത് വിഎസ് തനിക്ക് നൽകിയ സമ്മാന ഓർമ്മകൾ ഓർത്തെടുക്കുന്നു.

“എന്റെ അഞ്ചാം വയസ്സിൽ ഡൽഹിയിൽ നടന്ന ‘ജനസംസ്കൃതി സർഗോത്സവത്തിൽ’ സബ് ജൂനിയർ വിഭാഗത്തിൽ ‘കലാതിലകം’ ലഭിച്ചപ്പോൾ അന്ന് ആ സമ്മാനം നൽകാൻ എത്തിയത് ശ്രീ വി.എസ് അച്യുതാനന്ദൻ സർ ആയിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രി ആണെന്നൊന്നും അറിയില്ലെങ്കിലും ന്യൂസ് ചാനലുകളിൽ ഒക്കെ കണ്ടുപരിചയമുള്ള ആ മുത്തശ്ശനെ ‘അച്ചുമാമ’ എന്നാണ് എന്റെ അച്ഛൻ എനിക്ക് പറഞ്ഞുതന്നിരുന്നത്. ആ അച്ചുമാമയുടെ കയ്യിൽ നിന്ന് സമ്മാനം വാങ്ങുവാൻ ഞാൻ വളരെ ആവേശത്തിലായിരുന്നു.

അന്നത്തെ മാതൃഭൂമി പത്രത്തിൽ വന്ന ഈ ചിത്രങ്ങൾ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അദ്ദേഹത്തെ നേരിട്ട് കണ്ടപ്പോളുള്ള അൽഭുതം രണ്ടാമത്തെ ചിത്രത്തിൽ എന്റെ മുഖത്തു കാണാം. എന്റെ കയ്യിൽ വാത്സല്യത്തോടെ ആ സമ്മാനം വച്ചുതന്നതും, മിടുക്കി എന്ന് പറഞ്ഞ് അഭിനന്ദിച്ചതും ഞാൻ ഇന്നും ഓർക്കുന്നു… അദ്ദേഹത്തിന്റെ വിയോഗം ഏറെ വേദനാജനകമാണ്…അദ്ദേഹത്തിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു,” ഗായത്രി എഴുതുന്നു.

Read More: ഉഷ ഉതുപ്പിനെ കണ്ടുമുട്ടിയ അവിസ്മരണീയ നിമിഷം പങ്കുവെച്ച് തീർത്ഥ സത്യൻ

Summary: Gaayathri Menon shares a cherished childhood memory: At age 5, she received the “Kalathilakam” award at Delhi’s Janasamskriti Sargotsavam from then-Kerala CM VS Achuthanandan—whom she fondly called “Acchumama” (uncle). Though too young to understand his political stature, she vividly recalls his warmth as he praised her talent and placed the award in her hands.

Leave a Comment

Your email address will not be published. Required fields are marked *