Chithini Movie Releasing Soon

പേടിക്കാൻ തയ്യാറായിക്കോളൂ; ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്തിനി സെപ്റ്റംബറിൽ തിയേറ്ററുകളിൽ എത്തും..!

Chithini Movie Releasing Soon: ഈസ്റ്റ്കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്തിനി സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. സെപ്തംബർ 27 വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം നേരത്തെ റിലീസിങ്ങിനായി തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസിംഗ് മാറ്റിവയ്ക്കുകയായിരുന്നു. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ചിത്തിനി ഒരുക്കിയിരിക്കുന്നത്. ചിത്രം ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസാണ് നിർമ്മിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് ചിത്തിനി. കള്ളനും ഭഗവതിയും എന്ന ചിത്രത്തിനു ശേഷം കെ വി അനിൽ…