സ്റ്റാർ സിംഗർ സീസൺ 10-ന്റെ വരുന്ന വാരത്തിലെ എപ്പിസോഡുകൾക്കായി വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ, ഇതിഹാസ ഗായിക ഉഷ ഉതുപ്പ് എന്നിവരാണ് വരും വാരം സ്റ്റാർ സിങ്ങറിൽ അതിഥികളായി എത്തുന്നത്. ഇതിനോടകം തന്നെ എപ്പിസോഡുകളുടെ പ്രോമോ പുറത്തുവന്നിട്ടുണ്ട്.
എപ്പിസോഡുകളുടെ ഷൂട്ടിംഗ് നേരത്തെ തന്നെ പൂർത്തിയായതാണ്. ഇപ്പോൾ ഉഷ ഉതുപ്പിനൊപ്പം പകർത്തിയ ചിത്രം പങ്കുവെച്ചുകൊണ്ട് സ്റ്റാർ സിംഗർ മത്സരാർത്ഥിയായ തീർത്ഥ സത്യൻ തന്റെ ആ നിമിഷത്തെക്കുറിച്ച് വാചാലയായിരിക്കുകയാണ്. “ഗായിക ഉഷ ഉതുപ്പ് മാഡം! ഒരേയൊരു ദീദിയെ കണ്ടുമുട്ടിയത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസം, ഒരു ഐക്കൺ, എല്ലാറ്റിനുമുപരി – എക്കാലത്തെയും ഏറ്റവും പ്രചോദനാത്മകമായ മനുഷ്യരിൽ ഒരാൾ.
ദീദിയെ കണ്ടുമുട്ടിയപ്പോൾ എനിക്ക് എന്റെ ആവേശം നിയന്ത്രിക്കാൻ കഴിഞ്ഞില്ല! അവരുടെ ഊർജ്ജം പകരുന്നതാണ്, അവരുടെ കഴിവുകൾക്ക് സമാനതകളില്ല, എല്ലാ പ്രേക്ഷകരെയും അവർ കീഴടക്കുന്ന രീതി ശുദ്ധമായ മാന്ത്രികതയാണ്. ജീവിതത്തോടുള്ള അവരുടെ പോസിറ്റീവ് സമീപനത്തിൽ നിന്ന് പഠിക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ശരിക്കും ഒരു ഓർമ്മ ഞാൻ എന്നേക്കും സൂക്ഷിക്കും,” തീർത്ഥ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു.
“Still can’t believe I met the one and only DIDI Singer Usha Uthup ma’am! A living legend, an icon, and above all — one of the most inspiring souls ever. I honestly couldn’t control my excitement meeting Didi! Her energy is infectious, her talent unmatched, and the way she wins over every audience is pure magic. So much to learn from her positive approach to life. Truly a memory I’ll treasure forever,” Theertha Sathyan wrote.
Summary: Star Singer Season 10 gears up for an exciting week as legendary guests—superstar Mohanlal and iconic singer Usha Uthup—join the show, with promos already creating buzz. Contestant Theertha Sathyan recently shared her unforgettable moment meeting Uthup, calling her a ‘living legend’ and gushing about her infectious energy, unmatched talent, and inspiring positivity—a memory she’ll cherish forever.