ആസ്വദിക്കൂ, ഈ വാരം പുതു പുത്തൻ സിനിമകൾക്കൊപ്പം ഒടിടിയിൽ.

this week ott release: ഒന്നല്ല ഒരുപിടി പുത്തൻ ചലച്ചിത്രങ്ങളാണ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നത്. ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമിട്ടു കൊണ്ട് തങ്കലാൻ മുതൽ വാഴ വരെ റിലീസിനെത്തി. നിലവിൽ രാജ്യം അഭിമുഖീകരിക്കുന്ന നീണ്ടുനിൽക്കുന്ന നിയമപോരാട്ടങ്ങളുടെ വിചിത്രമായ കഥ പറയുന്ന ഉർവശി ചിത്രം സെപ്റ്റംബർ 15 മുതൽ ജിയോ സിനിമയിൽ സ്ട്രീം ചെയ്യുന്നു.

Advertisement

ഒപ്പം സെപ്റ്റംബർ 20 മുതൽ ആമസോൺ പ്രൈം വീഡിയോയിൽ തമിഴ് ചിത്രം തലൈവെട്ടിയൻ പാളയം സ്ട്രീമിങ് ആരംഭിക്കുന്നു.ഏറെ പ്രശസ്തമായ ‘പഞ്ചായത്ത്’ എന്ന വെബ് സീരീസിൻ്റെ ഈ തമിഴ് അഡാപ്റ്റേഷൻ ഗ്രാമീണ ജീവിതത്തിൻ്റെയും ചുവപ്പുനാടയുടെയും പ്രതിബന്ധങ്ങളെ തരണം ചെയ്യുന്ന ഒരു യുവാവിൻ്റെ കഥയുമായാണ് എത്തുന്നത്.യൂത്തിന്റെ കഥയുമായി എത്തി തിയ്യറ്ററുകളിൽ ഓളം സൃഷ്‌ടിച്ച ചിത്രം വാഴ സെപ്റ്റംബർ 23 മുതൽ Disney+Hotstar-ൽ സ്ട്രീം ആരംഭിക്കുന്നു.

Advertisement
this week ott release

ചിയാൻ വിക്രം നായകനായ പാ രഞ്ജിത്തിൻ്റെ തങ്കലാൻ ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ്. കോലാറിലെ സ്വർണ്ണ ഖനികൾ കണ്ടെത്താനുള്ള ബ്രിട്ടീഷ് നേതൃത്വത്തിലുള്ള പര്യവേഷണത്തിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രം സെപ്റ്റംബർ 20 മുതൽ Netflix-ൽ കാണാം. ഒപ്പം ഹിന്ദി ചിത്രം ജോ തേരാ ഹേ വോ മേരാ ഹേ സെപ്റ്റംബർ 20 മുതൽ ജിയോ സിനിമയിൽ സ്ട്രീം ചെയ്തു തുടങ്ങും.എന്തായാലും പ്രേക്ഷകർക്ക് സിനിമകളുടെ ചാകരയുമായി ഒടിടി സ്ട്രീമിങ് ആരംഭിക്കുന്നു.

Advertisement

Leave a Comment

Your email address will not be published. Required fields are marked *